Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surya Mela

Thiruvananthapuram

കൃ​ഷ്ണ​മൂ​ർ​ത്തി​യെ ഹൃ​ദ​യ​ത്തി​ൽചേ​ർ​ത്ത് സൂ​ര്യ​മേ​ള​യ്ക്കു തു​ട​ക്ക​മാ​യി

തി​രു​വ​ന​ന്ത​പു​രം: "അ​പ്പാ.... സൂ​ര്യ​യി​ൽ നി​ന്നും അ​പ്പ​യെ അ​ട​ര്‍​ത്തി മാ​റ്റാ​ന്‍ ക​ഴി​യി​ല്ല എ​ന്ന് ഞ​ങ്ങ​ള്‍​ക്ക​റി​യാം. അ​പ്പ ഇ​ല്ലാ​തെ സൂ​ര്യോ​ത്സ​വം ന​ട​ക്കി​ല്ലെ​ന്നു​മ​റി​യാം. അ​പ്പ ഈ ​ഗ​ണേ​ശ​ത്തി​ല്‍ എ​വി​ടെ​യോ ഉ​ണ്ട്. ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ല്ലാം ക​ണ്‍​നി​റ​യെ ക​ണ്ടുകൊ​ണ്ട്.. എ​ന്നും ഞ​ങ്ങ​ളെ ന​യി​ക്കു​ന്ന വെ​ളി​ച്ച​മാ​യി അ​പ്പ ഉ​ണ്ടാ​വും.​ചെ​റി​യ കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ അ​പ്പ​യു​ടെ കൈ​പി​ടി​ച്ച് ഞാ​ന്‍ സൂ​ര്യ​യു​ടെ വേ​ദി​യി​ല്‍ നി​ന്നി​ട്ടു​ണ്ട്. അ​പ്പ​യു​ടെ അ​നൗ​ണ്‍​സ്‌​മെന്‍റ് കേ​ട്ടുകൊ​ണ്ട്... ഇ​ന്നി​വി​ടെ, അ​പ്പ നി​ന്ന അ​തേ സ്ഥ​ല​ത്ത് ഞാ​ന്‍ നി​ല്‍​ക്കു​ന്നു. അ​പ്പ തീ​ര്‍​ത്ത പൈ​തൃ​കം തു​ട​ര​ണ​മേ എ​ന്ന പ്രാ​ര്‍​ഥ​ന​യു​മാ​യി...'

49-ാമ​ത് സൂ​ര്യാ മേ​ള​യു​ടെ ആ​രം​ഭ സ​ന്ധ്യ​യി​ല്‍ ക​ണ്ണുനീ​രോ​ടെ സീ​ത കൃ​ഷ്ണ​മൂ​ര്‍​ത്തി ഇ​ങ്ങ​നെ പ​റ​യു​മ്പോ​ള്‍ ഗ​ണേ​ശം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തി​ങ്ങി നി​റ​ഞ്ഞ സ​ദ​സ് വീ​ര്‍​പ്പ​ട​ക്കി കേ​ട്ടി​രു​ന്നു. സൂ​ര്യ​യു​ടെ ശി​ല്‍​പി​യാ​യ സൂ​ര്യ കൃ​ഷ് ണ​മൂ​ര്‍​ത്തി​യു​ടെ സ്മ​ര​ണ​ക​ള്‍ വി​ങ്ങി നി​റ​ഞ്ഞ സ​ന്ധ്യ​യി​ല്‍ 111 ദി​വ​സം നീ​ണ്ടുനി​ല്‍​ക്കു​ന്ന സൂ​ര്യോ​ത്സ​വ​ത്തി​നു ഇ​ന്ന​ലെ തു​ട​ക്ക​മാ​യി.

തൈ​ക്കാ​ട് ഗ​ണേ​ശ​ത്തി​ന്‍റെ വേ​ദി​ക്കു പി​ന്നി​ല്‍ സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി പ​തി​വാ​യി അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ത്തി​യി​രു​ന്ന സ്ഥ​ല​ത്തുനി​ന്നും ഇ​ന്ന​ലെ സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി​യു​ടെ മ​ക​ള്‍ സീ​ത​യു​ടെ വി​കാ​ര നി​ര്‍​ഭ​ര​മാ​യ വാ​ക്കു​ക​ള്‍ കേ​ട്ടു. അ​പ്പ​യ്ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള ഗ​ണ​പ​തി സ്തു​തി​യും സീ​ത പാ​ടി. സൂ​ര്യ​യു​ടെ ശീ​ര്‍​ഷ​ക ഗാ​ന​ത്തി​നുശേ​ഷം കൃ​ഷ്ണ​മൂ​ര്‍​ത്തി​യു​ടെ റിക്കാര്‍​ഡ് ചെ​യ്ത ശ​ബ്ദ​വും വേ​ദി​യി​ല്‍ കേ​ള്‍​പ്പി​ച്ചി​രു​ന്നു. സൂ​ര്യ​യു​ടെ അ​വ​താ​ര​ക​രാ​യ ഐ​ശ്വ​ര്യ​യും അ​ള​ക​ന​ന്ദ​യും സു​ക​ന്യ​യും കൃ​ഷ് ണ​മൂ​ര്‍​ത്തിയുടെ വി​യോ​ഗ​ത്തി​ന്‍റെ വേ​ദ​ന പ​ങ്കു​വ​ച്ചു. അ​മേ​രി​ക്ക​യി​ല്‍ നി​ന്നും സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി​യു​ടെ മ​ക​ന്‍ ല​ക്ഷ്മ​ണി​ന്‍റെ സ​ന്ദേ​ശ​വും വേ​ദി​യി​ല്‍ മു​ഴ​ങ്ങി. സൂ​ര്യ നൃ​ത്ത - സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ സ​ന്ധ്യ​യി​ല്‍ ക​ര്‍​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കാ​നെത്തി​യ യു​വ സം​ഗീ​ത​ജ്ഞ​ന്‍ കെ.​എ​സ്. ഹ​രി​ശ​ങ്ക​ർ കൃഷ്ണമൂർത്തിയെ അനുസ്മരിച്ചു.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ ഡോ. ​കെ.​ജെ. യേ​ശു​ദാ​സ് സം​ഗീ​തക്ക​ച്ചേ​രി​യി​ലൂ​ടെ തു​ട​ക്കംകു​റി​ച്ചി​രു​ന്ന നൃ​ത്ത - സം​ഗീ​തോ​ത്സ​വ​ത്തി​ല്‍ ദാ​സേ​ട്ട​നു പ​ക​രം എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഞാ​ൻ. ഹ​രി​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. "പോ​യി ക​ച്ചേ​രി ന​ട​ത്തൂ ശ​ങ്കു...' എ​ന്നു ദാ​സേ​ട്ട​ന്‍ പ​റ​ഞ്ഞ​തുകൊ​ണ്ടാ​ണ് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വ​ന്ന​തെ​ന്നും ഹ​രി​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. "വ​കു​ളാ​ഭ​ര​ണ' രാ​ഗ​ത്തി​ലെ "പ​രി​പാ​ഹി​മാം...' എ​ന്ന ഗ​ണ​പ​തി​യെ സ്തു​തി​യ് ക്കു​ന്ന കീ​ർ​ത്ത​ന​ത്തോ​ടെ​യാ​ണ് ക​ച്ചേ​രി ആ​രം​ഭി​ച്ച​ത്.

Latest News

Corehub Up